ലോക്ക്ഹീഡ് മാർട്ടിൻ, ബോയിങ് കമ്പനികളിൽനിന്ന് ഇസ്രയേൽ പുതിയ തലമുറ യുദ്ധവിമാനങ്ങൾ വാങ്ങാൻനൊരുങ്ങുന്നു. വ്യോമസേനയെ കൂടുതൽ കരുത്തരാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് പുതിയ നീക്കം. ......
തിരുവനന്തപുരം: അടുത്ത അഞ്ചു വർഷം കേരളം ആരുഭരിക്കും എന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം. ഇന്നു രാവിലെ എട്ടു മണിമുതൽ വോട്ടെണ്ണൽ ആരംഭിക്കും.......
ചെങ്ങന്നൂർ. സെന്റ്.ഇഗ് നേഷ്യസ് ഓർത്തഡോക്സ് കത്തീഡ്രൽ പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മപെരുന്നാളിന് കൊടിയേറി.......
തിരുവല്ല: പാലിയേക്കര സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി ഏർപ്പെടുത്തിയ പ്രഥമ “പാലിയേക്കര ജോർജിയൻ പുരസ്കാരം” തിരുവിതാംകൂർ രാജകുടുംബാംഗമായ അവിട്ടം തിരുനാൾ ആദിത്യവർമ്മ തമ്പുരാനു സമ്മാനിച്ചു. വിശുദ്ധ കുർബാനാനന്തരം മലങ്കര ഓർത്തഡോക്സ് സഭയുടെ മലബാർ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ പക്കോമിയോസ് മെത്രാപ്പോലീത്ത പുരസ്കാരം നൽകി ആദരിച്ചു.
1815-ൽ പാലിയേക്കര പള്ളി പുനർനിർമ്മിക്കാൻ തിരുവിതാംകൂർ രാജകുടുംബം നൽകിയ സഹായങ്ങൾക്ക് നന്ദിസൂചകമായാണ് ഈ പുരസ്കാരം സ്ഥാപിച്ചത്. ......
പ്രശസ്ത സിനിമ പിന്നണി ഗായകനും മാപ്പിളപ്പാട്ട് ഗായകനുമായ Kannur Shareef അടുത്തിടെ Rocka Power Gym സന്ദർശിച്ചു. ജിം സന്ദർശിച്ച അദ്ദേഹത്തെ റോക്കാ പവർ ജിം ടീം ഹൃദയം നിറഞ്ഞ സ്വാഗതം നൽകി ആദരിച്ചു. ......
ദോഹ: ഖത്തറിൽ പകൽ സമയത്ത് താരതമ്യേന ചൂടുള്ള കാലാവസ്ഥ അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വൈകുന്നേരം 6 മണി വരെ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കാൻ സാധ്യതയുണ്ട്. ......
ദോഹ: ഖത്തർ റെയിൽവേ കമ്പനിയുടെ (ഖത്തർ റെയിൽ) പുതിയ ഡയറക്ടർ ബോർഡ് ആദ്യ യോഗം ചേർന്നു. ഗതാഗത മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുള്ള ബിൻ മുഹമ്മദ് അൽ താനിയുടെ അധ്യക്ഷതയിൽ കമ്പനി ആസ്ഥാനത്തായിരുന്നു യോഗം. ......
ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് (HIA) കൂടുതൽ എയർലൈൻ പങ്കാളികൾ സർവീസുകൾ പുനരാരംഭിക്കുന്നതായി അധികൃതർ അറിയിച്ചു. മൂന്ന് വിമാനക്കമ്പനികൾ കൂടി ദോഹയിലേക്കും തിരിച്ചുമുള്ള തങ്ങളുടെ പ്രവർത്തനങ്ങൾ ഉടൻ സജീവമാക്കും.
കഴിഞ്ഞ ഏപ്രിൽ 21 മുതൽ ഘട്ടംഘട്ടമായാണ് വിമാന സർവീസുകൾ പഴയ നിലയിലേക്ക് മടങ്ങുന്നത്. ......
ദോഹ: അന്താരാഷ്ട്ര കായിക മാധ്യമ രംഗത്തെ പ്രമുഖ പുരസ്കാരമായ 'എഐപിഎസ് (AIPS) സ്പോർട്സ് മീഡിയ അവാർഡ്സി'ലും വിവിധ അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലും തിളക്കമാർന്ന നേട്ടവുമായി ബീഇൻ മീഡിയ ഗ്രൂപ്പിന്റെ മുൻനിര നെറ്റ്വർക്കായ ബീഇൻ സ്പോർട്സ് (beIN SPORTS). സ്വിറ്റ്സർലൻഡിലെ ലോസാനിൽ നടന്ന ചടങ്ങിൽ ബീഇൻ സ്പോർട്സിന്റെ രണ്ട് ഒറിജിനൽ പ്രൊഡക്ഷനുകളാണ് ലോകത്തെ മികച്ച പത്ത് എൻട്രികളിൽ ഇടംപിടിച്ചത്.
ബീഇൻ സ്പോർട്സ് ജേണലിസ്റ്റ് മുഹമ്മദ് അൽനഖല നിർമ്മിച്ച “In Gaza, Hope Always Rises from the Rubble” എന്ന ഹ്രസ്വചിത്രവും “Palestine: One Jersey, Many Roots” എന്ന ഡോക്യുമെന്ററിയുമാണ് ഈ നേട്ടം കൈവരിച്ചത്.
യുദ്ധക്കെടുതികൾക്കിടയിലും തളരാത്ത ഗസയിലെ കായികതാരങ്ങളുടെ അതിജീവനത്തിന്റെ കഥ പറയുന്ന ഈ ചിത്രം ഏഷ്യയിൽ ഒന്നാം സ്ഥാനവും ആഗോളതലത്തിൽ ആറാം സ്ഥാനവും കരസ്ഥമാക്കി. ......
ദോഹ: ഖത്തറിലെത്തുന്ന വിനോദസഞ്ചാരികളുടെയും പ്രാദേശിക താമസക്കാരുടെയും പ്രിയപ്പെട്ട ഇടമായി ഓൾഡ് ദോഹ പോർട്ട് മാറുന്നു. വൈകുന്നേരങ്ങളിൽ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും സമയം ചെലവഴിക്കാൻ നിരവധി പേരാണ് ഇവിടേക്ക് എത്തുന്നത്. ......